News One Thrissur
Updates

കാരമുക്ക് എസ്എൻജിഎസ് സ്കൂളിൽ ഇൻഡോ-ശ്രീലങ്ക കരാത്തെ ചാമ്പ്യൻഷിപ്പ്.

കാഞ്ഞാണി: ശ്രീലങ്ക, തമിഴ് നാട്, പാലക്കാട് എന്നിവടങ്ങളിൽ നിന്നും 350 ഓളം കുട്ടികൾ പങ്കെടുത്ത ഇൻഡോ-ശ്രീലങ്ക കരാത്തെ ചാമ്പ്യൻഷിപ്പ് കാരമുക്ക് എസ്എൻജിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. കെ.സി.ഷൈനൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ്ങ് കൺവീനർ ഷോയ് നാരായണൻ, ശ്രീലങ്ക കരാത്തെ അസോസിയേഷൻ പ്രസിഡൻ്റ് എച്ച്.എം. ഷിഹാൻ, ശിശിരകുമാർ എന്നിവർ മുഖ്യാതിഥി ആയി. മത്സരങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പുഷ്‌പ വിശ്വംഭരൻ നിർവഹിച്ചു. വാർഡ് മെമ്പർ ധർമ്മൻ പറത്താട്ടിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ജീൻസി മരിയ, വികസന സ്റ്റാഡിങ് കമ്മറ്റി ചെയർപേർസൺ ജിഷ സുരേന്ദ്രൻ , സ്കൂൾ പിടിഎ പ്രസിഡൻ്റ് ഷൈൻവാസ് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി. ജോൺസൻ, സി.ടി. ബാബു എന്നിവർ )നിർവഹിച്ചു. ചാമ്പ്യൻഷിപ്പിന്റെ ഓവർ ഓൾ കിരീടം തൃശൂർ ഇച്ചിയുക്കായ് കരാത്തെ അസോസിയേഷനും, ഫസ്റ്റ് റണ്ണറപ്പ് കൊഴിഞ്ഞപ്പാറ ഇച്ചിയുക്കായ് കരാത്തെ അസോസിയേഷനും മൂന്നാം സ്ഥാനം എം എസ് ബി മാർഷൽ ആർട്ട് അക്കാദമി പാലക്കാടിനും ലഭിച്ചു.

Related posts

ഇരിങ്ങാലക്കുടയിൽ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ മാല കവർന്ന മോഷ്ടാവിനെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sudheer K

ജോസഫ് അന്തരിച്ചു 

Sudheer K

ജിസ്സി അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!