തളിക്കുളം: കഴിഞ്ഞ ദിവസം തളിക്കുളത്തു നിന്നും കാണാതായ പണിക്കവീട്ടിൽ മൊഹിയദ്ധീനെ കണ്ടെത്തി. തിങ്കളാഴ്ച (21/10/2024) രാവിലെ 9ന് വാടാനപ്പള്ളി ബീച്ച് ടിപ്പുസുൽത്താൻ റോഡിൽ നിന്നും മൊഹിയദ്ധീനെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. ശനിയാഴ്ച (19/10/2024) വൈകുന്നേരം പള്ളിയിലേക്ക് പോയ മൊഹിയദ്ധീനെ കാണാതാവുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് വാടാനപ്പള്ളി പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു. മൊഹിയദ്ധീന് വേണ്ടിയുള്ള അന്വേഷണങ്ങൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും കുടുംബം.