തൃശൂർ: മഞ്ഞ, പിങ്ക്, നീല റേഷൻകാർഡുകളിൽപ്പെട്ട അംഗങ്ങൾ മരിച്ചിട്ടുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കംചെയ്യണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും. റേഷൻകാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. മരിച്ചവരുടെ പേരുകൾ അക്ഷയകേന്ദ്രങ്ങളിലെത്തി ഓൺലൈനായി റേഷൻകാർഡിൽനിന്ന് നീക്കാം. കേരളത്തിനുപുറത്തുള്ളവരുടെ വിവരങ്ങൾ എൻ.ആർ.കെ. പട്ടികയിലേക്ക് മാറ്റാനാവും. എൻ.ആർ.കെ. പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.
previous post
next post