News One Thrissur
Updates

വാടാനപ്പള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽക്കര എടമ്പാടം റോഡിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പാലക്കാടി പടിഞ്ഞാറെ പുരയ്ക്കൽ വീട്ടിൽ പ്രദോഷിന്റെ മകൻ അമൽ (22) ആണ് മരിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകീട്ടാണ് വീടിനുള്ളിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു. മാതാവ് : ലത . സഹോദരൻ : അഖിൽ . സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് നടക്കും.

Related posts

കൂർക്കഞ്ചേരി കുറുപ്പം റോഡ് കോണ്‍ക്രീറ്റ് നിർമാണ പ്രവൃത്തി: തൃശൂർ നഗരത്തിൽ ഇന്നുമുതൽ ഗതാഗത പരിഷ്കാരം

Sudheer K

കൊടുങ്ങല്ലൂരിൽ ബി.ജെ.പി. നേതാക്കക്കൾക്കെതിരെ പൊലീസ് 107 വകുപ്പ് ചുമത്തി കേസടുത്തു.

Sudheer K

മണലി പുഴയിൽ തലയറ്റ നിലയിൽ കണ്ട മൃതദേഹം അസം സ്വദേശിയുടേതെന്ന് സംശയം.

Sudheer K

Leave a Comment

error: Content is protected !!