News One Thrissur
Kerala

തൃശൂരിൽ സ്വർണ വ്യാപാര – നിർമ്മാണ കേന്ദ്രങ്ങളിൽ വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം കണ്ടെടുത്തു

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത് സംസ്ഥാനം ഇതുവരെ കണ്ടതിൽ വച്ച്‌ ഏറ്റവും വലിയ റെയ്‌ഡാണിത്‌. ടൊറേ ഡെൽ ഒറോ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്.നിലവിൽ 74ഓളം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 10 കിലോ​ഗ്രാം സ്വർണം പിടികൂടിയതായാണ് സൂചന. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടർന്നേക്കുമെന്നും അധികൃതർ അറിയിച്ചു

Related posts

വീടിനോട് ചേർന്ന ഷെഡ്ഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

റിട്ട.എസ്ഐ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!