News One Thrissur
Updates

സ്കൂൾ ബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

പുന്നയൂർക്കുളം: ചാവക്കാട് – പൊന്നാനി ദേശീയപാത 66 പാലപ്പെട്ടി പുതിയിരുത്തിയിൽ സ്കൂൾ ബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ പാലപ്പെട്ടി ദുബൈപ്പടി സ്വദേശി വാലിപ്പറമ്പിൽ കമറു മകൻ ഫവാസ്(15), വെളിയംകോട് പത്തുമുറി സ്വദേശി മുക്രിയകത്ത് അബു മകൻ മഷ്ഹൂർ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെ പുതിയിരുത്തി പള്ളിക്ക് സമീപം സർവ്വീസ് റോഡിലാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന അണ്ടത്തോട് ജി.എം.എൽ.പി സ്കൂളിലെ ട്രാവലറിന് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരെ അൽഫാസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: പ്രതി കെ.ഡി. പ്രതാപൻ അറസ്റ്റിൽ

Sudheer K

നാട്ടിക എംഎൽഎ വിദ്യാഭ്യാസ – മാധ്യമ അവാർഡ് വിതരണം ഞായറാഴ്ച തൃപ്രയാറിൽ

Sudheer K

താങ്ങാവുന്നതിൽ കൂടുതൽ ഭാരം ഭൂമിക്ക് കൊടുത്തതാണ് ദുരന്തമായത്: കെ.കെ. രമ എംഎൽഎ

Sudheer K

Leave a Comment

error: Content is protected !!