അരിമ്പൂർ: അരിമ്പൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായുള്ള പ്രഖ്യാപനവും അതിദാരിദ്യ വിമുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനവും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരനാണ് പ്രഖ്യാപനം നടത്തിയത്. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി. അതിദാരിദ്ര്യ വിമുക്തമായി തൃശൂർ ജില്ലയിൽ തിരഞ്ഞെടുത്ത 8 പഞ്ചായത്തുകളിൽ ഒന്നാണ് അരിമ്പൂർ. ഇ.പി.ഐ.പി. പ്രൊജക്ട് ഡയറക്ടർ ടി.ജി. അഭിജിത്ത് മുഖ്യാതിഥിയായി. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, പഞ്ചായത്ത് സെക്രട്ടറി റെനി റാഫേൽ, കുടുംബശ്രീ ചെയർപേഴ്സൺ ജിജി ബിജു, അസിസ്റ്റൻ്റ് സെക്രട്ടറി ദീപ്തി തുടങ്ങിയവർ സംസാരിച്ചു.