തളിക്കുളം: ബൈക്കിൽ നിന്നും റോഡിലേക്ക് തെന്നി വീണ് അധ്യാപികക്ക് പരിക്ക്. പുതിയ വീട്ടിൽ മജീദിൻ്റെ ഭാര്യ റംല(53) ക്കാണ് പരിക്കേറ്റത്. ഇടശ്ശേരി സി എസ് എം സ്കൂളിലെ അധ്യാപികയാണ്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് റോഡിലാണ് അപകടം. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.