തൃപ്രയാർ: ജി.ഐ.ഒ. ജില്ലാ സമ്മേളനം ശനിയാഴ്ച (26.10.24) തൃപ്രയാർ ടി.എസ്.ജി.എ. ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ജമാഅത്തെ ഇസ് ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ഇർഫാന ഫർഹത്ത് അധ്യക്ഷത വഹിക്കും. ഇസ് ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജി.ഐ.ഒ. കേരള വൈസ് പ്രസിഡൻ്റ് ആഷിഖ ഷിറിൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി. ശുഹൈബ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ജി.ഐ.ഒ. ജില്ലാ സെക്രട്ടറിയേറ്റംഗം നസീഹ റഹ്മത്തലി, ആർ.എസ്. വസീം, അഫീദ അഹ്മദ്, ഹാരിസ് നെന്മാറ, പി.ജെ. നാജിയ, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് കെ.കെ. ഷാനവാസ്, ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് ഹുദ ബിൻത് ഇബ്രാഹിം, റൈഹാന റസൽ, ഇസ്സത്ത് ആഷിയാന, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അനീസ് ആദം, എസ്.ഐ.ഒ. ജില്ലാ പ്രസിഡൻ്റ് ബിലാൽ ശെരീഫ്, അബ്നം സാക്കിയ, തുടങ്ങിയവർ സംസാരിക്കും. 15,000 പ്രതിനിധികൾ അടക്കം 2,,000 പേർ പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രകടനത്തിൽ 1,000 വിദ്യാർത്ഥിനികൾ അണിനിരക്കും. നാട്ടികയിൽ നിന്ന് ഉച്ച 2.30 ന് തുടങ്ങുന്ന പ്രകടനത്തിന് ജില്ലാ നേതാക്കൾ നേതൃത്വം നൽകും. തൃപ്രയാർ സെൻ്റർ, പോളി ജംഗ്ഷൻ വഴി സമ്മേളന നഗരിയിൽ എത്തും. തുടർന്ന് നാലിന് പൊതുസമ്മേളനം ആരംഭിക്കും. ദാന റാസിഖിൻ്റെ ഇശൽ മെഹ്ഫിലുമുണ്ട്. വാർത്താ സമ്മേളനത്തിൽ ജി.ഐ.ഒ. ജില്ലാ പ്രസിഡൻ്റ് ഇർഫാന ഫർഹത്ത്, സെക്രട്ടറി ഇസ്സത്ത് ആഷിയാന, സമ്മേളന കൺവീനർ അബ്നം സക്കിയ, എ.എസ്. ഫിദ ഫാത്തിമ, ഹിബ ഷിബിലി എന്നിവർ പങ്കെടുത്തു.