News One Thrissur
Kerala

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു.

തളിക്കുളം: ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് പുതിയ വീട്ടിൽ മജീദിൻ്റെ ഭാര്യ റംല(51) ആണ് മരിച്ചത്. ഇടശ്ശേരി സിഎസ്എം സ്കൂളിലെ അധ്യാപികയാണ്. കഴിഞ്ഞ ദിവസം ബൈക്കിൻ്റെ പിറകിലിരുന്ന് സ്കൂളിലേക്ക് പോകുമ്പോൾ തളിക്കുളം കൊപ്രക്കളം പടിഞ്ഞാറെ റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കബറടക്കം പിന്നീട്. മക്കൾ: ആദിൽ കെയ്സ്, അമൽ കെയ്സ്.

Related posts

കെഎൽഡിസി കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

Sudheer K

കുഴിയിൽ ബോളടിക്കു. സമ്മാനം നേടൂ മുസ്‌ലിം യൂത്ത് ലീഗ് കിക്ക് ഓഫ് കുഴി സമരം സംഘടിപ്പിച്ചു

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാലങ്ങൾപുനർ നിർമ്മിക്കാൻ ആവശ്യപ്പെട്ട് 84 കാരൻ്റെ സത്യാഗ്രഹം

Sudheer K

Leave a Comment

error: Content is protected !!