News One Thrissur
Updates

കയ്പമംഗലം ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ സിപിഐഎമ്മിന് എതിരില്ല.

വലപ്പാട്: കയ്പമംഗലം – ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ സിപി ഐഎംന് എതിരില്ല. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രസിഡൻ്റായി എം.വി. വിഷ്ണു , വൈസ് പ്രസിഡൻ്റായി ടി.കെ. രാജൻ എന്നിവരെ തെരഞ്ഞെടുത്തു. കെ.എം.വിജയൻ, പി.ആർ.ലാലു, പി.എ.പ്രഹ്ലാദൻ, സീത രാജൻ, രജനി അശോകൻ, പി.കെ.അജീഷ്, കെ.ആർ.സജീവൻ, ശ്രീജ വ്യാസൻ, കെ.പി.നന്ദന എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ. സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയംഗങ്ങളെ അനുമോദിച്ചു.സംഘം ഹാളിൽ നടന്ന ചടങ്ങിൽ സിപിഐഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പി.എ. രാമദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ്, ഏരിയകമ്മിറ്റിയംഗങ്ങളായ കെ.എ. വിശ്വംഭരൻ, പി.എസ്. ഷജിത്ത്, കെ.ബി. ഹംസ, സംഘം സെക്രട്ടറി രാധാമണി ശക്തിധരൻ എന്നിവർ സംസാരിച്ചു.

Related posts

അരിമ്പൂരിൽ വയോജന പ്രവേശനോത്സവം

Sudheer K

പി.എം നൗഷാദ് അന്തരിച്ചു.

Sudheer K

ചേർപ്പ് വല്ലച്ചിറ പുല്ലാനി പാടത്തു നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!