എടത്തിരുത്തി: എടത്തിരുത്തി പറയൻ കടവിനടുത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം, പറയൻകടവ് റോഡിന് വടക്കുഭാഗത്ത് ഗാന്ധിറോഡിലായിരുന്നു സംഭവം. ഒരു ഭാഗത്ത് കുടിവെള്ള പൈപ്പിനായിമണ്ണെടുത്ത കുഴി, എതിർ ദിശയിൽ റോഡിനോട് ചേർന്ന് കുളം, ശുദ്ധജലകുഴിയിൽ പെടാതിരിക്കാൻ ശ്രമിക്കവെ ടിപ്പർ എതിർ ഭാഗത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു.ടിപ്പറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു അദ്ദേഹം പരിക്കേൽക്കാതെ രക്ഷപെട്ടു. നാട്ടുകാർ ജെസിബിയുടെ സഹായത്തോടെ ടിപ്പർ ഉയർത്തി മാറ്റി.