അരിമ്പൂർ: വെളുത്തൂർ മാനവ് സംഗീത കൂട്ടായ്മയുടെ സംഗീതം സന്തോഷം എന്ന പരിപാടിയുടെ ഭാഗമായി വയലാർ രാമവർമ്മ അനുസ്മരണവും ഗാനസന്ധ്യയും നടത്തി. സംഗീത സംവിധായകൻ തൃശൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ സാരഥി സതീഷ് മാനവ് അധ്യക്ഷനായി. അംഗങ്ങളായ അനിൽ വി.ജി, കൃഷ്ണകുമാർ, ലക്ഷ്മി, പത്മജ തുടങ്ങിയവർ സംസാരിച്ചു. കൂട്ടായ്മയിലെ 22 അംഗങ്ങൾ വേദിയിൽ ഗാനങ്ങൾ ആലപിച്ചു.
previous post