പഴുവിൽ: മാസങ്ങളായി തകർന്ന റോഡിലെ കുഴികൾ മൂടാത്തത് അപകട ഭീഷണിയാതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ചാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴുവിൽ പാലത്തിന് സമീപമുള്ള റോഡിലെ കുഴികളിൽ വാഴ വെച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ചാഴൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എഫ്. ആന്റണി ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി പഴുവിൽ ചിറക്കൽ മേഖലയിലെ റോഡുകൾ തകർന്നു കിടന്നിട്ടും ശരിയാക്കാൻ നാട്ടിക എംഎൽഎ സി.സി. മുകുന്ദന് കഴിവില്ലങ്കിൽ ആ സ്ഥാനം രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ചാഴൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. ടി എഫ് ആന്റണി പ്രതിഷേധ യോഗത്തിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ചാഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് അക്ഷയ്, ചാഴൂർ പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ഷീമ ആന്റണി, ചേർപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അശോകൻ കോമത്തുക്കാട്ടിൽ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഏഷ്വിൻ, അക്ഷയ്, യദുകൃഷ്ണ, സന്ദീപ്, ഫൈസൽ, ഫർദിൻ, ഇഗ്നേഷ്യസ്, ഹിഷാം, അർഷക്, സുധി കാട്ടുപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.