News One Thrissur
Updates

അഴീക്കോട് മുനമ്പം ഫെറിയിൽ യാത്രാ സൗകര്യം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാലര മണിക്കൂർ പുഴയിൽ കിടന്ന് പ്രതിഷേധിച്ചു.

കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം ഫെറിയിൽ യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാലര മണിക്കൂർ പുഴയിൽ കിടന്ന് പ്രതിഷേധിച്ചു. കത്തിച്ച പന്തവുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുഴയിലിറങ്ങിയത്. 100 ദിവസമായി ബോട്ട് സർവീസ് നിലച്ചിട്ടും അധികാരികൾ ഇടപെടാത്തതിനിലാണ് സാഹസിക സമരത്തിന് യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്. ജില്ലകളക്ടർ വിഷയത്തിൽ ഇടപെടണം എന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപെട്ടത്. ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എ അഫ്സൽജില്ല ജനറൽ സെക്രട്ടറി ബിനോയ് ലാൽ, സുമേഷ് പാനാട്ടിൽ നിസാർ എറിയാട്, എന്നിവരുടെ നേതൃത്വത്തിലാണ് പുഴയിലിറങ്ങി സമരം നടത്തിയത്. രാവിലെ 10.30 ന് തുടങ്ങിയ സമരം ജില്ല കളക്ടർ ഇടപെട്ടതിനെ തുടർന്നാണ് 4.30 ന് അവസാനിപ്പിച്ചത്.

പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം കുഞ്ഞുമൊയ്തീൻ സമരം ഉദ്ഘാടനം ചെയ്തു. പി.എ. മനാഫ്, നിധീഷ് കുമാർ പി.എ. കരുണാകരൻ, എവിൻ സിൻ്റോ, കെ.കെ. സഫറലി ഖാൻ, മൊയ്ദീൻ എസ് എൻ പുരം പ്രവിത ഉണ്ണികൃഷ്ണൻ,ഷെഫി മൂസ’വൈശാഖ് ചന്ത്രാപ്പിന്നി എന്നിവർ നേതൃത്വം നൽകി. ജില്ല കളക്ടർ വിഷയത്തിൽ ഇടപെടുകയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് ഫയലുമായി നാളെ രാവിലെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകുകകയും ചെയ്തു

ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ ജോസഫ് ടാജറ്റ് ജില്ല കളക്ടറുമായി സംസാരിക്കുകയും പ്രശ്നം എത്രയും വേഗം തീർക്കണമെന്ന് ആവശ്യപെടുകയും ചെയ്തു. ഉദ്യോഗസ്ഥ തലത്തിൽ നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അനാസ്ഥ കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മടി കാണിക്കില്ലെന്നും കളക്ടർ അറിയിച്ചു.
കെ എസ് യു സംസ്ഥാന ട്രഷറർ
സച്ചിൻ ടി പ്രദീപും യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. യദുകൃഷ്ണയും ജില്ല കളക്ടർക്ക് ഈ വിഷയത്തിൽ പരാതി നൽകി. 100 ദിവസമായി അഴിക്കോട് നിവാസികൾ 15 കിലോമീറ്റർ ചുറ്റി വളഞ്ഞാണ് മുനമ്പത്തേക്ക് പോകുന്നത്. ഹൈക്കോടതി ജില്ല പഞ്ചായത്തിനോടും
ഗ്രാമപഞ്ചായത്തിനോടും ഫെറി വിഷയത്തിൽ വിശദികരണം ചോദിച്ചിട്ടും അധികാരികൾ അനങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ആണ് യൂത്ത് കോൺഗ്രസ് സാഹസിക സമരവുമായി രംഗത്തിറങ്ങിയത്.

Related posts

പാലയൂർ തീർത്ഥ കേന്ദ്രത്തിലെ നവീകരിച്ച ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം സന്ദർശകർക്കായി തുറന്ന് കൊടുത്തു

Sudheer K

തൃശൂർ ശക്തൻ നഗറിൽ ശീതീകരിച്ച ആകാശപ്പാത ഇന്ന് തുറക്കും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വൈ​കീ​ട്ട് അ​ഞ്ചി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

Sudheer K

വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; അന്തര്‍ സംസ്ഥാന വിതരണക്കാരന്‍ കയ്പമംഗലം പോലീസിൻ്റെ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!