കൈപമംഗലം: വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയുടെ പക്കൽ നിന്ന് 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അറഫാസ് (27), ജംഷാദ് (32), എന്നിവരെയാണ് കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൊല്ലം സ്വദേശികളായ അബ്ദുള്ള (25), അസ്ലം.എസ് (21), തിരുവനന്തപുരം എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
“PLEX TV” എന്ന OTT പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാമെന്ന് അവകാശപ്പെട്ട് നിരവധി ആളുകളിൽ നിന്ന് പ്രതികൾ പണം തട്ടിയെടുത്തിട്ടുണ്ട്. തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ച് ഒരു ചെറിയ തുക മാത്രം തിരികെ നൽകുകയും ബാക്കിയുള്ളത് പിൻവലിച്ച്, ഇരകളെ ചതിക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അസ്‌ലമിനെ കർണാടകയിലെ ഹൊസൂരിൽ നിന്നും, ഷിനാജ് അബ്ദുള്ള, ഷഫീർ എന്നിവരെ തിരുവനന്തപുരം പൊഴിയൂരിൽ നിന്നുമാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതിയടി സ്ഥാനമാക്കി, ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി, പി.കെ. രാജുവിൻെറ നേതൃത്വത്തിൽ കൈസ്റ്റേഷൻ ഇൻസ്പെക്ടർ ഷാജഹാൻ എം സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.