കയ്‌പമംലം: വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 2,4,5,6 തിയ്യതികളിലായി കയ്‌പമംലം ഗവ. ഫിഷറീസ് സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌റ്റേജിതര മത്സരങ്ങൾ നവംബർ 2-നും സ്‌റ്റേജ് മത്സരങ്ങൾ 4- നും ആരംഭിക്കും. നാലാം തിയ്യതി രാവിലെ 9.30-ന് ഇ.ടി. ടൈസൺ എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. കയ്‌പമംഗലം എം.ഐ.സി. ഒ. യു.പി. സ്‌കൂൾ, ഫിഷർമെൻ ബാങ്ക് ഹാൾ, എന്നിവിടങ്ങളിലുൾപ്പെടെ തയ്യാറാക്കിയിട്ടുള്ള വേദികളിലായാണ് മത്സരങ്ങൽ നടക്കുക. ഉപജില്ലയിലെ 87 സ്‌കൂളുകളിൽ നിന്നായി അയ്യായിരത്തിലധികം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുകയെന്നും സംഘാടകരായ ശോഭന രവി, എ.ഇ.ഒ. കെ.വി. അമ്പിളി, കെ.ഡി. രശ്‌മി, ഇ.ജി. സജിമോൻ എന്നിവർ അറിയിച്ചു.