ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കോൺക്രീറ്റിങ് പ്രവർത്തികൾക്കായി മാപ്രാണം ജങ്ഷൻ മുതൽ ക്രൈസ്റ്റ് കോളജ് ജങ്ഷൻ വരെ റോഡ് പൊളിക്കൽ വെള്ളിയാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാപ്രാണം ജങ്ഷൻ മുതൽ റോഡിന്റെ കിഴക്കു ഭാഗമാണ് ആദ്യഘട്ടം പൊളിക്കുന്നത്. ഇരിങ്ങാലക്കുട സ്റ്റാൻഡിൽനിന്ന് തൃശൂർ ഭാഗത്തേക്കും മാപ്രാണം, നന്തിക്കര വഴി പുതുക്കാട് ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ, പൊറത്തിശ്ശേരി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് ജങ്ഷനിലെത്തി തിരിഞ്ഞു പോകണം. തൃശൂർ ഭാഗത്ത് നിന്നും പുതുക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി പോകണം.
previous post
next post