News One Thrissur
Updates

കൊടുങ്ങല്ലൂരിൽ വിദ്യാലയ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ആൾ പിടിയിൽ.

കൊടുങ്ങല്ലൂർ: പൊയ്യയിൽ വിദ്യാലയ പരിസരങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ആളെ എക്സൈസ് പിടികൂടി. കോനക്കാട് പടമാട്ടുമ്മൽ വീട്ടിൽ അബീഷ് മോനെയാണ് കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.എസ് പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 30 കിലോ ഹാൻസ് കണ്ടെടുത്തു. ഇയാൾ പൊയ്യയിലെ വിവിധ ഭാഗങ്ങളിലും സ്കൂൾ സ്കൂൾ പരിസരങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസൈസ് അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. ബെന്നി, പി.ആർ. സുനിൽകുമാർ, കെ.എസ്. മന്മഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. സിജാദ്, ടി. രാജേഷ്, സനാത് സേവ്യർ, മുഹമ്മദ് ദിൽഷാദ്, കൃഷ്ണവിനായക്, ഇ.ജി. സുമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

ഷാർജയിൽ മരിച്ച കിഴുപ്പിള്ളിക്കര സ്വദേശിയുടെ കബറടക്കം വെള്ളിയാഴ്ച.

Sudheer K

പെരിഞ്ഞനത്ത് ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടികൊണ്ടുപോയ ഓട്ടോറികഷ ഡ്രൈവർപിടിയിൽ

Sudheer K

സ്റ്റെല്ല ടീച്ചർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!