News One Thrissur
Updates

തളിക്കുളം പഞ്ചായത്ത്‌ ഭരണം നിശ്ചലം : കോൺസ് ശയനപ്രദക്ഷിണ സമരം നടത്തി.

തളിക്കുളം: പഞ്ചായത്ത്‌ ഭരണം നിശ്ചലമായ അവസ്ഥയിലൂടെയാണ്‌ കടന്ന് പോകുന്നതെന്നും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്റിന് ഭയമാണെന്നും ഡി സി സി ജനറൽ സെക്രട്ടറി സി.എം. നൗഷാദ് പറഞ്ഞു. പഞ്ചായത്തിനകത്തും, പുറത്തും കോൺഗ്രസ്സ് സമരം ശക്തമാക്കിയതിനെ തുടർന്ന് പഞ്ചായത്ത്‌ ഭരണ സമിതി യോഗം പോലും ചേരാൻ ധൈര്യമില്ലാത്ത അവസ്ഥയിലേക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മാറിയെന്നും, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിയില്ലായെന്ന് ബോധ്യമായ സ്ഥിതിക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാവണമെന്നും സി.എം. നൗഷാദ് പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും, കരാർ നൽകി പൊളിച്ചിട്ട റോഡുകൾ പണിയാനോ, പഞ്ചായത്ത്‌ അനുമതി ഇല്ലാതെ റോഡുകൾ പൊളിച്ചവർക്ക് എതിരെ നടപടി എടുക്കുവാനോ, അനുമതി ഇല്ലാതെ പൊളിച്ച റോഡുകൾ പണിയുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത്‌ ഭരണ സമിതി മുന്നോട്ട് വരാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്സ് തളിക്കുളം മണ്ഡലം കമ്മിറ്റി നടത്തിയ ഏഴാം ഘട്ട സമരത്തിന്റെ ഭാഗമായുള്ള “ശയന പ്രദക്ഷിണ സമരം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നിന്ന് പ്രകടനമായി ആരംഭിച്ച പ്രകടനം തളിക്കുളം ബീച്ച് റോഡിലാണ് കോൺഗ്രസ്സ് പ്രവർത്തകർ “ശയന പ്രദക്ഷിണ സമരം” നടത്തിയത്. പഞ്ചായത്ത്‌ ഭരണ സമിതിയുടെ നെറികേടുകൾക്ക് എതിരെ പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കുന്ന ഫാസിസ്റ്റ് നയമാണ് സിപിഎം ചെയ്യുന്നതെന്ന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ പറഞ്ഞു.

പോലീസിനെ ഉപയോഗിച്ച് കോൺഗ്രസ്സ് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് കരുതേണ്ടെന്നും, ശക്തമായ ജനകീയ സമരങ്ങളും, പ്രതിഷേധങ്ങളും തുടരുമെന്നും സമര പരിപാടിയിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പി.എസ്. സുൽഫിക്കർ പറഞ്ഞു. പ്രതിഷേധ സമരത്തിൽ കോൺഗ്രസ്സ് നേതാക്കളായ ഗഫൂർ തളിക്കുളം, സി.വി. ഗിരി, ഹിറോഷ് ത്രിവേണി, രമേഷ് അയിനിക്കാട്ട്,അമീറുദ്ദീൻ ഷാ, ഗീത വിനോദൻ, പി.കെ. ഉന്മേഷ്, കെ.കെ. ഷൈലേഷ്, എം.കെ. ബഷീർ, എൻ.വി. വിനോദൻ, ലിന്റ സുഭാഷ് ചന്ദ്രൻ, ഷൈജ കിഷോർ, ജീജ രാധാകൃഷ്ണൻ, മുനീർ ഇടശ്ശേരി, എം.എ. മുഹമ്മദ്‌ ഷഹബു, നീതു പ്രേംലാൽ, വാസൻ കോഴിപ്പറമ്പിൽ, പി.കെ. അബ്‌ദുൾ കാദർ, കെ.കെ. Bഉദയകുമാർ, മീന രമണൻ, ഷീജ രാമചന്ദ്രൻ, എ.സി. പ്രസന്നൻ, എ.പി. രത്നാകരൻ, കെ.എ. ഫൈസൽ, മദനൻ വാലത്ത്, സിന്ധു സന്തോഷ്‌, എ.പി. ബിനോയ്‌, ജയപ്രകാശ് പുളിക്കൽ, കബീർ അരവശ്ശേരി, എൻ. Bമദനമോഹനൻ,കെ.എ മുജീബ്, എ.എ. യൂസഫ്, താജുദ്ധീൻ കല്ലറക്കൽ, എന്നിവർ പ്രസംഗിച്ചു. കെ.കെ. ഷണ്മുഖൻ, ഷീബ അജയകൃഷ്ണൻ, ലൈല ഉദയകുമാർ, സീനത്ത് അഷ്‌റഫ്‌, ജിംഷാദ് പി വൈ, ഷെക്കീർ വി.എ, പി.എം. മൂസ, കെ.വി. ഡേവിസ്, സുമിത സജു, പി ബി അബ്‌ദുള്ള, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Related posts

തൃപ്രയാറിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം: പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Sudheer K

ബിജെപി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.

Sudheer K

തുത്തല്ലൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം

Sudheer K

Leave a Comment

error: Content is protected !!