കയ്പമംഗലം: കൂരിക്കുഴിയിൽ തനിച്ച് താമസിച്ചിരുന്ന ആളെ വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരിക്കുഴി പള്ളത്ത് ക്ഷേത്രത്തിനടുത്ത് പള്ളത്ത് വീട്ടിൽ വിദ്യാ നന്ദൻ (61) ആണ് മരിച്ചത്. ദിവസവും ഫോണിൽ വിളിക്കാറുള്ള, ആലുവയിലുള്ള സഹോദരി ഇന്നലെ രാത്രി വിദ്യാനന്ദനെ പലതവണ ഫോണിൽ വിളിച്ചിട്ടും എടുത്തിരുന്നില്ല. ഇതേ തുടർന്ന് ഇന്ന് പുലർച്ചെ വീട്ടിലെത്തി നോക്കിയപ്പോഴാണ് പറമ്പിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം വിദ്യാനന്ദൻ പറമ്പ് വൃത്തിയാക്കിയതായി പറയുന്നുണ്ട്. ഇതിനിടെ കുഴഞ്ഞ് വീണാകാം മരണമെന്നു കരുതുന്നു. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.