പുന്നയൂർക്കുളം: തിരുവളയന്നൂർ സ്കൂളിലെ എൽപി വിഭാഗം ക്ലാസ്മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ക്ലാസ് മുറിയിലെ ബഞ്ചുകൾക്കടിയിലാണ് ഇന്ന് കാലത്ത് സ്കൂൾ അധികൃതർ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടിച്ച് കൊണ്ട് പോയി. ഇതോടെ മൂന്നാം തവണയാണ് ക്ലാസ് മുറികളിൽ നിന്ന് പാമ്പിനെ കണ്ടെത്തുന്നത്. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.