വെങ്കിടങ്ങ്: തൊയ്ക്കാവ് തെക്കേപപ്പുരയ്ക്കൽ കുടുംബ ക്ഷേത്രത്തിലെ ഭഗവതി നടയിലേയും മുത്തപ്പൻ നടയിലേയും രണ്ട് കാണിക്ക വഞ്ചികൾ തകർത്ത് അതിലുണ്ടായിരുന്ന 6000 രൂപയോളം മോഷണം ചെയ്ത കേസിൽ പ്രതി പിടിയിൽ. തളിക്കുളം സ്വദേശി പുല്ലൂട്ടി പറമ്പിൽ നജീബ് (44) നെയാണ് പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ജി കൃഷ്ണകുമാറിൻെറ നേതൃ ന്യത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ഡി വൈശാഖ്, ഐ ബി സജീവ് തുടങ്ങിയവരുണ്ടായിരുന്നു. നവംബർ ഒന്നിനാണ് കേസിന്നാസ്പദമായ മോഷണം നടന്നത്.
next post