പാവറട്ടി: ചാവക്കാട് താലൂക്ക് ഹൗസിംഗ് സഹകരണ സംഘത്തിലെ 13 അംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് മത്സരിച്ച ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി ഐക്യജനാധിപത്യ സഹകരണ മുന്നണി വിജയിച്ചു.13 അംഗ പാനലിൽ ഒരാൾ ഒഴികെ കോൺഗ്രസിൻ്റെ 12 പേരും പരാജയപ്പെട്ടു. ഐക്യ ജനാധിപത്യ സഹകരണ മുന്നണിയിലെ യു കെ രാധാകൃഷ്ണനെ പരാജയപ്പെടുത്തി സുബിരാജ് തോമാസ് ആണ് കോൺഗ്രസിന് ഏക ആശ്വസവിജയം നേടികൊടുത്തത്. യുഡിഎഫ് ഭരിക്കുന്ന സംഘത്തിൽ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും വിമതപക്ഷവും ഇരു പാനൽ രൂപീകരിച്ചാണ് മത്സരിച്ചത്. ഇരുപക്ഷവും മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടായിരുന്നു. മറ്റു മുന്നണികൾ മത്സര രംഗത്തില്ല. ഒരു മാസം മുമ്പ് യുഡിഎഫ് ഭരിക്കുന്ന പാവറട്ടി സഹകരണ ബാങ്ക് സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് ചേരിതിരിഞ്ഞാണ് മത്സരിച്ചത്. 11 അംഗ ഭരണസമിതിയിലേക്ക് 10 സീറ്റിലും വിമത പക്ഷത്തുള്ളവരാണ് ജയിച്ചു കയറിയത്. ഇതിന് നേതൃത്വം നൽകിയ വിമത പക്ഷം തന്നെയാണ് ഹൗസിംഗ് സഹകരണ സംഘത്തിലും ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച് വിജയിച്ചത്.ശനിയാഴ്ച്ച ജോളി വില്ല ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടിങ്ങിനിടെ നേരിയ സംഘർഷം ഉണ്ടായി. സ്ഥാനാർത്ഥികൾ സ്ലിപ്പുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. 1821 വോട്ടാണ് ആകെ ഉള്ളത്. സ്ഥാനാർത്ഥികൾ വോട്ടർമാരെ ക്യാൻവാസ് ചെയ്യുന്ന സംബന്ധിച്ചും സ്ലിപ്പുകൾ വിതരണം ചെയ്യുന്നത് ബന്ധപ്പെട്ടു മാ ണ് സംഘർഷം ഉണ്ടായത്. എസ്ഐ ഡി. വൈശാഖിന്റെ നേതൃത്വത്തിൽ പൊലീസ് സംഘർഷം ഒഴിവാക്കി.