News One Thrissur
Updates

വാഹനാപകടം: ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ ഡ്രൈവർ മരിച്ചു

തിരുവനന്തപുരം:  പെരിങ്ങമ്മല പാലോട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ  കാർത്തിക് ആണ് (29) മരിച്ചത്. ഞായറാഴ്ച വൈകീട്ട് പാലോട്- പെരിങ്ങമ്മല റോഡിൽ വെച്ച് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ത്തിക് ഓടിച്ചിരുന്ന സ്കൂട്ടറുമായാണ് സ്വകാര്യ ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിന്‍റെ മുൻഭാഗത്തേക്ക് സ്കൂട്ടര്‍ കയറി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

തൃപ്രയാറിൽ പെട്ടിഓട്ടോ സ്കൂട്ടറിൽ ഇടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് പരിക്ക്

Sudheer K

ബാബുരാജ് അന്തരിച്ചു

Sudheer K

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!