അരിമ്പൂർ: മനക്കൊടി വാരിയം കോൾപ്പടവിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ ഉത്സവം നടത്തി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഞാറ് നട്ട് നടീൽ ഉദ്ഘാടനം നിർവഹിച്ചു. പടവ് പ്രസിഡൻ്റ് കെ.സി. പുഷ്കരൻ അധ്യക്ഷത വഹിച്ചു. 117 ഏക്കർ വരുന്നതാണ് വാരിയം കോൾപ്പടവ് . പടവ് സെക്രട്ടറി കെ.കെ. അശോകൻ, വൈസ് പ്രസിഡൻ്റ് തങ്ക പേരാത്ത്, കാർഷിക വികസന സമിതി ചെയർമാൻ കെ.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.
previous post