കയ്പമംഗലം: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം ഫോട്ടോ ഫിനീഷിലേക്ക് നീങ്ങുമ്പോൾ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ 66 ഇന മത്സരങ്ങൾ പൂർത്തിയായപ്പോൾ 179 പോയിൻ്റുമായി എച്ച് എസ് ചെന്ത്രാപ്പിന്നിയും 177 പോയിൻ്റുമായി വാടാനപ്പള്ളി കെഎൻഎം വി എച്ച് എസ് സ്കൂളും വാശിയേറിയ മത്സരത്തിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 68 ഇന മത്സരങ്ങൾ കഴിഞ്ഞപ്പോൾ 223 പോയിൻ്റുമായി എച്ച് എസ് എസ് ചെന്ത്രാപ്പിന്നിയും, 211 പോയിൻ്റുമായി നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളും കുതിക്കുകയാണ്.
യുപി ജനറൽ വിഭാഗത്തിൽ 70 പോയിൻ്റ വീതം നേടി എടത്തിരുത്തി സെൻ്റ് ആൻസ് സി.യുപി സ്കൂളും, തളിക്കുളം എസ്എൻവി യുപി സ്കൂളും, വാടാനപ്പള്ളി സെൻ്റ് ഫ്രാൻസീസ് സേവ്യർ ആർസി യുപിസ്കൂളും മത്സരിക്കുകയാണ്. എൽപി വിഭാഗത്തിൽ 50 പോയിൻ്റ് നേടിയ എങ്ങണ്ടിയൂർ സെൻ്റ് തോമസ് സ്കൂളാണ് മുന്നിൽ 15 ഇനങ്ങളിലാണ് ഇനി മത്സരം പൂർത്തിയാകാനുള്ളത്. കലോത്സവം ഇന്ന് സമാപിക്കും. സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും