തൃശൂർ: ഹണിട്രാപിലൂടെ വ്യാപാരിയില്‍ നിന്നും രണ്ടര കോടിരൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി, കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കല്‍, തട്ടുവിള പുത്തന്‍ വീട്ടില്‍ സോജന് എസ് സെന്‍സില ബോസ് എന്നിവരാണ് തൃശൂര്‍ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. 2020 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാപാരി വാട്സാപ് വഴി ഒരു യുവതിയെ പരിചയപെ ടുകയായിരുന്നു. 23 വയസുള്ള യുുവതിയെന്ന് സ്വയം പരിചയപെടുത്തുകയും പിന്നീട് സൗഹൃദത്തിലേക്കും വ്യക്തിപരമായ അടുപ്പത്തിലേക്കും ബന്ധം വളരുകയും ചെയ്തു.
ഹോസ്റ്റലിലാണ് നില്ക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹോസ്റ്റല്‍ ഫീസും മറ്റു ആവശ്യങ്ങള്‍ക്കുമായി പണം കടം വാങ്ങിയായിരുന്നു സ്ത്രീ തട്ടിപ്പിന് തുടക്കം കുറിച്ചത്. പിന്നീട് ലൈംഗികചുവയുള്ള മെസ്സേജുകളിലൂടെയും വീഡിയോ കോളുകളിലൂടെ യുവതിയുടെ നഗ്ന ശരീരം വ്യാപാരിയെ കാണിച്ചും വീഡിയോകോള്‍ ചെയ്യുകയായിരുന്നു. പിന്നീട് തങ്ങള്‍ തമ്മിലുള്ള ചാറ്റുകളും വീഡിയോകളും പുറത്ത് വിടുമെന്ന് പറഞ്ഞ് വ്യാപാരിയെ ഭീക്ഷണപ്പെടുത്തുകയും വലിയ തുകകള്‍ കൈപ്പറ്റാനും തുടങ്ങി. കൈയ്യിലുള്ള പണം തീര്‍ന്ന വ്യാപാരി ഭാര്യയുടേയും ഭാര്യാമാതാവിൻ്റെയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളും പിന്‍വലിക്കുകയും, ഭാര്യയുടെ സ്വർണ്ണാഭരണങ്ങള്‍ പണയം വച്ചും 2.5 കോടിയോളം രൂപ യുവതി പറഞ്ഞ അക്കൌണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. വീണ്ടും യുവതി പണം ആവശ്യപ്പെട്ടതോടെ പണം നല്കാന് വഴിയില്ലാതെ വന്നതോടെ അയാളുടെ മകനെ അറിയിക്കുകയും മകന് വ്യാപാരിയുമായി വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതിനല്‍കുകയായിരുന്നു.
ഇക്കാര്യത്തിന് വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ലാല്‍കുമാര്‍.പി കേസ്സ് രജിസ്റ്റര്‍ ചെയ്ത് കേസ്സിന്റെ അന്വേഷണം ഏറ്റെടുത്ത് ഈ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി ഇളങ്കോ ആര്‍ഐപി എസിനെ അറിയിക്കുകയും പിന്നീട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെ്കടര്‍ സുധീഷ്കുമാര്‍.വി.എസ് നെ അറിയിക്കുകയും സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സലീഷ് എന്‍ എസി ന്റെ നേതൃത്വത്തില്‍ രണ്ട് ടീം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതിയുടെയും വ്യാപാരിയുടേയും ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളെ പറ്റി അന്വേഷിച്ചും സൈബര്‍ പോലീസ് ഇന്‍സ്പെക്ടറുടെ സഹായത്തോടെ കേസ്സിലേക്ക് ആവശ്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചും കേസ്സിന്റെ അന്വേഷണം തുടര്‍ന്നു.
പിന്നീട് വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ കൊല്ലം ജില്ലയില്‍ പനയത്തുള്ള അഷ്ടമുടിമുക്ക് എന്ന സ്ഥലത്ത് ആഡംബരമായി ജീവിച്ച് വരികയാണെന്ന് വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ സമ്പാദിച്ച സ്വത്തുക്കളെ കുറിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനിടയില്‍ പ്രതികള്‍ പോലീസ് അന്വേഷണത്തെ പറ്റി അറിഞ്ഞ് ഒളിവില്‍ പോകുകയും ചെയ്തു. പ്രതികള്‍ വയനാട്ടില്‍ ഉള്ളതായി അറിഞ്ഞ് പോലീസ് സംഘം വയനാട്ടില്‍ എത്തുന്നതിനും മുന്‍പ് പ്രതികള്‍ വയനാട്ടില്‍ നിന്നും കടന്നുകളഞ്ഞു. എന്നാല്‍ ദമ്പതിമാരായ പ്രതികളെ കൃത്യമായി നിരീക്ഷിച്ച പോലീസ് അങ്കമാലിയിൽവച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ വ്യപാരിയില്‍ നിന്നും കൈപ്പറ്റിയ പണം കൊണ്ട് സമ്പാദിച്ച 82 പവനോളം സ്വര്‍ണ്ണാഭരണങ്ങളും ഒരു ഇന്നോവ കാറും , ഒരു ടയോട്ട ഗ്ലാന്‍സ് കാറും , ഒരു മഹീന്ദ്ര ഥാര്‍ ജിപ്പും, ഒരു മേജര്‍ ജീപ്പും , ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റും കേസ്സിലേക്ക് കണ്ടെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
01.11.2024 തിയ്യതി രജിസ്റ്റര്‍ ചെയ്ത കേസ്സിലേക്ക് തൃശ്ശൂര്‍ സിറ്റി പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്. കേസ്സ് രജിസ്റ്റര്‍ ചെയ്ത ദിവസം മൂതല്‍ പോലീസിന്റെ ജാഗ്രതയോടെയുള്ള രഹസ്യമായ നീക്കങ്ങളിലൂടെ പ്രതികളെ കുറിച്ചുള്ള ഉടനടി വിവരങ്ങള്‍ ശേഖരിക്കാനും പ്രതികള്‍ക്ക് വേണ്ടി വലവിരിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സാധിച്ചതും തൃശ്ശൂര്‍ സിറ്റി പോലീസിന്റെ കഴിവിന്റെ മകുടോദാഹരണം ആണ്.
വെസ്റ്റ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സെസില്‍ കൃസ്ത്യന്‍ രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെ്കടര്‍ പ്രീത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപക്ക്, ഹരീഷ്, അജിത്ത്, അഖില്‍ വിഷ്ണു, നിരീക്ഷ, എന്നിവരടങ്ങുന്ന ടീം എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.