അരിമ്പൂർ: എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ ദിവസം കാൽ ലക്ഷം രൂപയും, സമീപത്തെ അരിമ്പൂർ പഞ്ചായത്തിൻ്റെ മൃഗാശുപത്രിയിൽ നിന്ന് ആയിരം രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ ആലപ്പുഴ സ്വദേശിയാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. ക്ഷേത്രത്തിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തു വരുന്നു. പ്രതിക്ക് മറ്റു ക്ഷേത്ര മോഷണവുമായി ബന്ധമുണ്ടായെന്ന് പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാകും. ഇന്നലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.