തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി (2023-24) പണി പൂർത്തീകരിച്ച മഹാത്മ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി.എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് എ.ഇ. ജ്യോതി, മെമ്പർമാരായ കെ.ആർ. ദാസൻ, റസീന ഖാലിദ്, നികിത, സുരേഷ് ഇയ്യാനി, ഗ്രീഷ്മ, ഐഷാബി, എൻആർഇജി ഓവർസിയർ ലെനിത, സന്ദീപ് ശിവരാജൻ, ബാബു, ജോയ്, ലിസി, ശ്രുതി എന്നിവർ സംസാരിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു.
previous post
next post