News One Thrissur
Updates

തളിക്കുളത്ത് സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ. 

തളിക്കുളം: നവംമ്പർ 17 ന് തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ സംഘടിപ്പിച്ചു. തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂൾ ഹാളിൽ നടന്ന കൺവെൻഷൻ സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ടവരെ അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തി സ്വന്തം ആൾകൂട്ട താൽപര്യങ്ങൾക്ക് വേണ്ടി തളിക്കുളം സഹകരണ ബാങ്കിനെ കഴിഞ്ഞ 15 വർഷമായി ദുരുപയോഗം ചെയ്യുകയാണ് ആർഎംപിഐയുടെ നേതൃത്വത്തിലുള്ള ദരണസമിതി ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി തളിക്കുളം പഞ്ചായത്തിലെ ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള ധനസഹായങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഇത്തരം സാഹചര്യത്തിൽ സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഈ ആൾ കൂട്ടത്തെ പരാചചയപ്പെടുത്തി സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ ലോക്കൽ സെക്രട്ടറി ഇ.എ. സുഗതകുമാർ അധ്യക്ഷനായി. സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ.എം. കിഷോർ കുമാർ, സിപിഐഎം ലോക്കൽ സെക്രട്ടറി ഇ.പി.കെ. സുഭാഷിതൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത തുടങ്ങിയവർ സംസാരിച്ചു. എ എം മജീദ്, ഇ.പി. ശശികുമാർ, കെ.ഡി. സോമൻ, പി.യു. നൗഷാദ്, രാമചന്ദ്രൻ നായർ (ജനറൽ വിഭാഗം) ഷാർലെറ്റ് ചെമ്പകത്ത്, സുമ അനൂജ് (വനിതാ വിഭാഗം) ടി.കെ. സുഭാഷ് (എസ്സിഎസ്ടി വിഭാഗം), എ.ആർ. ഉൻമേഷ് (നിക്ഷേപക വിഭാഗം), സിങ് വാലത്ത് (നാൽപത് വയസിന് താഴെ ജനറൽ), രഞ്ജിത പ്രണവ് (നാൽപത് വയസിന് താഴെ വനിത) എന്നിവരാണ് സ്ഥാനാർത്ഥികൾ

Related posts

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, സഹപാഠികൾ വിളിച്ചപ്പോള്‍ അനക്കമില്ല; തൃശൂരിൽ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു.

Sudheer K

അരിമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്റ്റേജ്സമർപ്പണം നടത്തി.

Sudheer K

മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Sudheer K

Leave a Comment

error: Content is protected !!