തൃപ്രയാർ: വർദ്ധിച്ചു വരുന്ന കള്ളടാക്സികൾക്കും അനധികൃത റെൻ്റ് എ കാറുകൾക്കും എതിരായി KL 75 സോണിന്റെ ഭാഗത്തു നിന്നും പല പ്രാവശ്യം പരാതി കൊടുത്തീട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിനെതിരെ കെടിഡിഒ പ്രധിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം കെടിഡിഒ സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് തൃപ്രയാർ സബ്ബ് ആർടിഒ ഓഫീസിനു മുൻപിൽ വച്ച് നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി ബാബുലേയൻ ഉദ്ഘാടനം ചെയ്തു. KL 75 സോൺ പ്രസിഡന്റ് ജോയ് പുത്തൻപീടിക അധ്യക്ഷത വഹിച്ചു സോൺ സെക്രട്ടറി സുധീപ് തൃത്തല്ലൂർ, തൃശ്ശൂർ ജില്ല പ്രസിഡൻ്റ് ശ്രീനി വെളിയത്ത്, ജില്ല സെക്രട്ടറി ആഷിക് ഗുരുവായൂർ, ട്രഷറർ മഹേഷ് തമ്പുരാൻപടി, സംസ്ഥാന സമിതി അംഗം വിനോദ് കോടാലി, മൻസൂർ ചാവക്കാട്, അശോകൻ പഴുവിൽ എന്നിവർ സംസാരിച്ചു.