ഏങ്ങണ്ടിയൂർ: മെക്സിക്കൻസ് കലാ കായിക സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച അനുഷ്ക ചികിത്സാ സഹായ സമ്മാന കൂപ്പൺ പദ്ധതിയിലൂടെ സമാഹരിച്ച 70000 രൂപ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് ബി.കെ. സുദർശനന് കൈമാറി. സേവ്യർ പുലിക്കോട്ടിൽ, ടി.എസ്. സജീവ്, സുബിൻ ദാസ്, പി.എസ്. ഷാഹിൻ, പി.ജി. ഷജിൽ, എ.ആർ. റിതിൻ, വി.എ. റഷീദ് എന്നിവർ നേതൃത്വം നൽകി , ജയസിംഗ് വൈക്കാട്ടിൽ, പി.പി. പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.