അരിമ്പൂർ: കൈപ്പള്ളി, വടക്കേത്തല വീട്ടിൽ പൈനൂസിൻ്റെ ഭാര്യ മോളി(58) അബദ്ധവശാൽ വീട്ടുമുറ്റത്തെ 50 അടി ആഴമുള്ള കിണറിൽ വീണു. തൃശൂർ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി സേനാ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15′ അടിയോളം വെള്ളമുള്ള കിണറിൽ വീണ 58 കാരിയെ അസി. സ്റ്റേഷൻ ഓഫീസർ എസ്. ഷാനവാസിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സി.എസ്. അജിത് കുമാർ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ പി.കെ. പ്രതീഷ്, എം. കൃഷ്ണ പ്രസാദ്, ബിജോയ് ഈനാസു, ആര്യ കെ.എസ്, ഷജിൻ. എസ്.രാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതി വിസ്താരമുളള കിണറിൽ ഫയർ & റെസ്ക്യൂ ഓഫീസർ ബിജോയ് ഈനാസു അതി സാഹസികമായി ഇറങ്ങിയാണ് ടിയാരിയെ രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
previous post
next post