കാഞ്ഞാണി: കാരമുക്ക് പാലാഴി റോഡിൽ ഓട്ടത്തിനിടെ ഇരുചക്രവാഹനത്തിന് തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്തിരുന്ന മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പാലാഴി സ്വദേശി ചിരുങ്കണ്ടത്ത് പവിത്രന്റെ ഇരുചക്ര വാഹനമാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വടക്കേ കാര മുക്ക് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾ കാണുന്നതിന് പവിത്രനും ഭാര്യ വിനിയും മകൻ അവനിതും ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് കാര മുക്ക് ചുള്ള്യാൻ വളവിൽ വെച്ച് ഇരുചക്ര വാഹനത്തിന് തീപിടിച്ചത്. പുക കണ്ടതിനെ തുടർന്ന് ചാടിയിറങ്ങിയതിനാൽ വൻദുരന്തം ആണ് ഒഴിവായത്. നാട്ടുക്കാരും ചേർന്ന് വെള്ളം ഒഴിച്ച് തീയണച്ചു.
previous post