പഴുവിൽ: ഷഷ്ഠി ആഘോഷത്തിനിടയിൽ ക്ഷേത്രത്തിനകത്ത് കയറി കൊലവിളി നടത്തിയ ആൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി യോഗം. പഴുവിൽ വെസ്റ്റ് സ്വദേശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷത്തിനിടയിൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ആഘോഷ കമ്മിറ്റി അംഗങ്ങളെയുംക്ഷേത്രം ജീവനക്കാരെയും ക്ഷേത്രത്തിനകത്ത് കയറി ആക്രമിക്കാൻ ശ്രമിക്കുകയും മാരകായുധവുമായി ഭീഷണി മുഴക്കുകയും ദേവസ്വം ഓഫീസിൽ കിടന്നിരുന്ന ഫർണീച്ചറുകൾ തകർക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് അന്തിക്കാട് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു . എന്നാൽ ശക്തമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. ആരാധാനായങ്ങൾക്കെതിരെ വരുന്ന മുഴുവൻ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ബദ്ധപ്പെട്ട അധികാരികളിൽ നിന്നും ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് പി.എ. ദേവിദാസ് അധ്യക്ഷതയിൽ ചേർന്ന കോഗത്തിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി, പഴുവം ദേവസ്വം അസിസ്റ്റന്റ് ഷൈജി, ബ്ലോക്ക് പഞ്ചായത്തംഗം കെ.രാമചന്ദ്രൻ, വാർഡംഗം പ്രിയ ഷോഭി രാജ് . വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ ടി.എസ്. അഭിലാഷ്, സി.പി. ദേവാനന്ദ് , പി.വിജയരാഘവൻ, എ.ബി. ജയപ്രകാശ്, സി.കെ. രാജൻ, ക്ഷേത്ര ഉപദേശക സമിതി മാത്യ വേദി അംഗങ്ങൾ. ക്ഷേത്രം ജീവനക്കാർ . ഷഷ്ഠി ആഘോഷ കമ്മിറ്റി അംഗങ്ങൾ .ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു