അന്തിക്കാട്: നവംബർ 18 മുതൽ 21 വരെ നടക്കുന്ന തൃശൂർ വെസ്റ്റ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ നോട്ടീസ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ സരിത കുണ്ടുകുളം പഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദന് നൽകി പ്രകാശനം ചെയ്തു. വാർഡ് മെംബർ മിനി ആൻ്റോ അധ്യക്ഷയായി. സംസ്ഥാന സ്കൂൾ കായികമേളയിൽ വിവിധയിനങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത് ആദരിച്ചു.
പ്രധാനാധ്യാപികയും ജനറൽ കൺവീനറുമായ വി.ആർ ഷില്ലി, ജോ. കൺവീനർ ജോഷി ഡി.കൊള്ളന്നൂർ, പി.ടി.എ പ്രസിഡന്റ് സജീഷ് മാധവൻ, വൈസ് പ്രസിഡന്റ് സിജിത രാജീവ്, ഫുഡ് കൺവീനർ വി.ആർ വിനോദ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ ബിജോയ്, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ സംസാരിച്ചു. എച്ച്.എസ് അന്തിക്കാട്, കെ.ജി.എം എൽ.പി.എസ് അന്തിക്കാട്, സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പുത്തൻപീടിക, ജി.എൽ.പി.എസ് പുത്തൻപീടിക ഉൾപ്പെടെ ഒമ്പത് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉപജില്ലയിലെ 166 വിദ്യാലയങ്ങളിൽ നിന്നായി 8,000 ലേറെ കുട്ടികൾ പങ്കെടുക്കും.