News One Thrissur
Updates

തളിക്കുളം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വാടാനപ്പിളളി: പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പാച്ചു എന്നറിയപ്പെടുന്ന തളിക്കുളം സ്വദേശി വലിയകത്ത് വീട്ടില്‍ ഫാസിലിനെ (28) കാപ്പ ചുമത്തി തടങ്കലിലാക്കി. മൂന്ന് വധശ്രമ കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളില്‍ പ്രതിയാണ്. കെഎസ് ആർടിസി ബസ്സില്‍ വെച്ച് സഹയാത്രികനെ ബ്ലെയ്ഡ് കൊണ്ട് വരിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ് ആറ് മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വാടാനപ്പിളളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്. ബിനു എഎസ്ഐ സ്നേഹ മോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

Related posts

ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

Sudheer K

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

Sudheer K

ജോർജ് ആലപ്പാടിനെ കോൺഗ്രസ് മണലൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.

Sudheer K

Leave a Comment

error: Content is protected !!