News One Thrissur
Updates

കൊടുങ്ങല്ലൂരിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. എറിയാട് ഒ.എസ് മില്ലിന് സമീപം വലിയ വീട്ടിൽ ജലീൽ (52) ആണ് അറസ്റ്റിലായത്. അഞ്ച് പേരിൽ നിന്നായി ഇയാൾ രണ്ട് കോടിയോളം രൂപയുടെ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. മേത്തല പെട്ടിക്കാട്ടിൽ മുരളി, എടവിലങ്ങ് എരട്ടക്കുളങ്ങര ഉമ്മർ, എറിയാട് കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിം, പുല്ലൂറ്റ് കോഴിക്കുളങ്ങര നാലുമാക്കൽ മോഹനൻ, മേത്തല വയലമ്പം തോട്ടുങ്ങൽ മുഹമ്മദ് ഹബീബ് എന്നിവരുടെ പരാതിയിൻമേലാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ കുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.കേസിലുൾപ്പെട്ട മറ്റുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പരാതിക്കാർക്ക് പുറമെ നിരവധി പേർ ഇയാളുടെ തട്ടിപ്പിനിരകളായി ട്ടുണ്ടെന്നാണ് സൂചന.

Related posts

വലപ്പാട് ഗ്രാമ പഞ്ചായത്ത് എസ്. സി മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.

Sudheer K

ബാലൻ അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!