കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ വിവിധ അംഗനവാടികളിലെയും കാരമുക്ക് ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് ” ശലഭോത്സവം ” എന്ന പേരിൽ പ്രീ പ്രൈമറി കലോത്സവം സംഘടിപ്പിച്ചു. എസ്എൻജിഎസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി പിടിഎ പ്രസിഡന്റ് രാഗേഷ് പറത്താട്ടിൽ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ സി.എസ്. പ്രദീപ് മാസ്റ്റർ, പ്രധാനധ്യാപിക ജയന്തി എൻ. മേനോൻ പ്രിൻസിപ്പാൾ പ്രീത പി. രവിന്ദ്രൻ, ശശി മാസ്റ്റർ, പ്രീപ്രൈമറി അധ്യാപകരായ ഒ.എസ്. ബിന്ദു, ധന്യ രമേഷ്, സമാജം ജനറൽ സെക്രട്ടറി കെ.ജി. ശശിധരൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ ധർമ്മൻ പറത്താട്ടിൽ, ബിന്ദു സതീഷ് എന്നിവർ സംസാരിച്ചു. മണലൂർ പഞ്ചായത്തിലെ വിവിധ അംഗനവാടികളിലെ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.മണലൂർ എട്ടാംവാർഡ് ശ്രീകല അംഗൻവാടി എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി.
previous post
next post