അരിമ്പൂർ: മനക്കൊടി സെൻ്റ് ജോസഫ് പള്ളിയിലെ ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇടവക വൈദികനായ റവ. ഫാ. ബിജു നെടുംപറമ്പിൽ കൊടിയേറ്റം നിർവഹിച്ചു. വികാരി റവ. ഫാ. പോൾ മാളിയമ്മാവ്, നവ വൈദികൻ റീസൺ തട്ടിൽ, തിരുനാൾ കൺവീനർ സൈബൺ സി. സൈമൺ. കൈക്കാരൻമാരായ നിക്സൻ തോമസ്, റോളി റാഫേൽ, ഷിബു ആൻ്റണി എന്നിവർ നേതൃത്വം നൽകി. നവംബർ 23, 24, 25 തിയ്യതികളിലാണ് തിരുനാൾ .
previous post