അന്തിക്കാട്: കല്ലിടവഴി റോഡിൽ പുതിയ കലുങ്കി സമീപത്തായി വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി നാലുദിവസമായി കുടിവെള്ളം പാഴാകുന്നു. 10000 കണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇതുമൂലം കലുങ്കിനു താഴെയുള്ള തോട്ടിലൂടെ ഒഴുകി പാഴായത്. കലുങ്കിന് കിഴക്ക് ഭാഗത്ത് നിരവധി വീട്ടുകാർ ശുദ്ധജലം കിട്ടാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം ഉപയോഗശൂന്യമായി പോകുന്നത്. സമീപവാസികൾ വാട്ടർ അതോറിറ്റി ജീവനക്കാരെ വിവരം അറിയിച്ചു വെങ്കിലും ഇടപെടൽ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഏതാനും ദിവസങ്ങൾക്കു ഇവിടെ നിന്നും നൂറ് മീറ്റർ ദൂരത്തി സമാനരീതിയിൽ പ്രധാന പൈപ്പ് പൊട്ടി ആഴ്ചകളോളം കുടിവെള്ളം പാഴായി പോയിരുന്നു. നിരന്തര പരാതിയെ തുടർന്ന് കഴിഞ്ഞദിവസമാണ് കരാറുകാരെത്തി കേടുപാടുകൾ തീർത്തത്. നിലവിൽ കലിട വഴി പുത്തൻകോവിലകം കടവ് ലിങ്ക് റോഡിൽ പുതുതായി നിർമ്മിച്ച മറ്റൊരു കല്ലിങ്കനോട് ചേർന്ന് പൊതു ടാപ്പ് പൊട്ടി അടർന്നതുമൂലം അവിടെയും കുടിവെള്ളം പാഴായിക്കൊ ണ്ടിരിക്കുന്നതായി ആ പ്രദേശത്ത് താമസിക്കുന്നവർ പറയുന്നു. നാട്ടുകാർ ആരെങ്കിലും വാട്ടർ അതോറിറ്റി കരാറുകാരുടെയോ ജീവനക്കാരുടെയോ നമ്പറുകൾ ശേഖരിച്ച് വിളിച്ചു പറഞ്ഞാൽ യാതൊരുവിധ നടപടിക്കും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
previous post