News One Thrissur
Updates

നാട്ടിക ഉപതെരഞ്ഞെടുപ്പ്: വി.ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി. 

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വി. ശ്രീകുമാറിനെ പ്രഖ്യാപിച്ചു. ഒമ്പതാം വാർഡ് പുരോഗമന വേദിയിൽ നടന്ന യോഗത്തിൽ എം. സ്വർണ്ണലത അധ്യക്ഷയായി. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ഹംസ, സിപിഐ ലോക്കൽ സെക്രട്ടറി സി.എസ്. മണി, എൽഡിഎഫ് കൺവീനർ ടി.ആര്‍. വിജയരാഘവൻ, എൻസിപി നേതാവ് യു.കെ. ഗോപാലൻ, നിനോ ഷണ്മുഖൻ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം.ആർ. ദിനേശൻ, ലോക്കൽ കമ്മിറ്റി അംഗം ടി.വി. ശ്രീജിത്ത്, നാട്ടിക സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കെ. ധർമ്മപാലൻ, സ്ഥാനാർത്ഥി വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. നിനോ ഷണ്മുഖനും എം. സ്വർണ്ണലതയും ചേർന്ന് സ്ഥാനാർത്ഥിയെ ഷാളണിയിച്ചു.

Related posts

കാണാതായ യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി

Sudheer K

ദിവിൻദാസ് അന്തരിച്ചു. 

Sudheer K

കിണറ്റില്‍ വീണ പോത്ത്കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!