News One Thrissur
Updates

ഗുരുവായൂരിൽ വീട്ടമ്മയുടെ അഞ്ചര പവൻ്റെ താലി മാല കവര്‍ന്നു.

ഗുരുവായൂർ: രാവിലെ വീട്ടുമുറ്റത്ത് പണിയെടുത്തു കൊണ്ടിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ താലി മാല കവര്‍ന്നു. തെക്കേ നടയില്‍ പുളിയശേരി ലജീഷിന്റെ ഭാര്യ സിന്ധുവിന്റെ മാലയാണ് കവര്‍ന്നത്. ബുധനാഴ്ച രാവിലെ 6.30 യോടെയാണ് സംഭവം. അരി കഴുകുകയായിരുന്ന വീട്ടമ്മയുടെ പിറകിലൂടെ വന്ന മോഷ്ടാവ് കഴുത്തിൽ നിന്നും മാല ഊരിയെടുക്കു കയായിരുന്നു. വീട്ടമ്മ ഒച്ചവെച്ചതോടെ മോഷ്ടാവ് മാലയുമായി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് മുഖം മറച്ചിരുന്നതായി ഇവർ പറഞ്ഞു. സമീപത്തെ രണ്ട് വീടുകളിലും മോഷണ ശ്രമവും നടന്നതായും പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ആശാ അംഗൻവാടി സമരം : മണലൂർ ഗ്രാമപഞ്ചായത്തിന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി. 

Sudheer K

ചക്കംകണ്ടത്ത് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിച്ചിട്ട് ഒന്നരവർഷം :അറുതിയില്ലാതെ മാലിന്യം

Sudheer K

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരരിക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!