News One Thrissur
Updates

നാട്ടിക ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് – ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ശ്രീകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച പകൽ 10.45 ഓടെ പുരോഗമനവേദി പരിസരത്ത് നിന്നും നൂറ് കണക്കിന് പേർ പങ്കെടുത്ത പ്രകടനവുമായി എത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പഞ്ചായത്ത് സെക്രട്ടറി എസ്. പ്രവീൺ മുൻപാകെ നോമിനേഷൻ സമർപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ, എൽഡിഎഫ് നേതാക്കളായ കെ.എ. വിശ്വംഭരൻ, അഡ്വ.വി.കെ. ജ്യോതി പ്രകാശ്, ആർ സീത, കെ.സി. പ്രസാദ്, മഞ്ജുള അരുണൻ, ടി.എസ്. മധുസൂദനൻ, കെ.ബി. ഹംസ, വി.ആർ. ബാബു, സി.എസ്. മണി, യു.കെ. ഗോപാലൻ,ടി ആർ വിജയരാഘവൻ, രജനി ബാബു, പി.ഐ. സജിത, സി. ശങ്കരനാരായണൻ, സി. സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു

Related posts

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Sudheer K

അഴീക്കോട് – മുനമ്പം ഫെറിയിൽ പ്രൊപ്പല്ലറിൽ റോപ്പ് കൂടുങ്ങി യാത്രാ ബോട്ട് നടുപ്പുഴയിൽ അകപ്പെട്ടു.

Sudheer K

അന്തിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ: ഫോട്ടോ മത്സരവുമായി യൂത്ത് കോൺഗ്രസ്

Sudheer K

Leave a Comment

error: Content is protected !!