News One Thrissur
Updates

കുന്നംകുളത്ത് കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ബൈക്കിലിടിച്ചു, റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി, വീട്ടമ്മക്ക് ദാരുണാന്ത്യം

കുന്നംകുളം: കുന്നംകുളത്ത് കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ബൈക്കിലിടിച്ചു. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി. വീട്ടമ്മക്ക് ദാരുണാന്ത്യം. അപകടമുണ്ടാക്കിയ ബസ്സ്‌ നിർത്താതെ കടന്ന് കളഞ്ഞു. ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ 54 വയസ്സുള്ള രാജിയാണ്‌ മരിച്ചത്. ഇന്ന് രാവിലെ കുന്നംകുളം പട്ടാമ്പി റോഡിൽ 7:15ടെയായിരുന്നു അപകടം. മകനുമൊത്ത്‌ ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക്‌ പോകുന്നതിനിടെ പുറകിൽ നിന്ന് വന്ന ബസ്സ്‌ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പുറകിൽ ഇരിക്കുകയായിരുന്ന രാജി ബസ്സിനടിയിലേക്ക്‌ വീണു തുടർന്ന് ബസിൻ്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കുന്നംകുളം കക്കാടുള്ള മകളുടെ വീട്ടിൽ നിന്നും ചിറ്റാട്ടുകരക്ക്‌ പോകുകയായിരുന്നു രാജിയും മകനും. അപകടമുണ്ടാക്കിയ ബസ്സ്‌ പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കെ എസ്‌ ആർ ടി സി ലോഫ്ലോർ ബസ്സാണ്‌ അപകടമുണ്ടാക്കിയത്‌. ഈ ബസ്സ്‌ തൃശ്ശൂരിൽ നിന്നും കുന്നംകുളത്തേക്ക്‌ എത്തിക്കാനുള്ള നടപടി കുന്നംകുളം പോലീസ്‌ ആരംഭിച്ചു.

Related posts

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ

Sudheer K

പാലപ്പെട്ടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് 

Sudheer K

നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി: യൂ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങി പോയി.

Sudheer K

Leave a Comment

error: Content is protected !!