മുല്ലശ്ശേരി: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നു പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് നിർവചിത പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്നു കെഎസ്ടിഎ 34-ാം മുല്ലശ്ശേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെഎസ്ടിഎ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി സി.വി. സുഭാഷ് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡൻ്റ് ലിജോ ലൂയീസ് സംഘടനാ റിപ്പോർട്ടും, ഉപജില്ല സെക്രട്ടറി ടി.ടി. ടോണി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്. ഷൈജു, കെ.കെ. ചിത്രമോൾ, സി. രാധാകൃഷ്ണൻ, ആൻജോ പോൾ സി. ജെ. ലിംസി, വീണ വിശ്വനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.വി. സുഭാഷ് (പ്രസിഡൻ്റ്), ആൻജോ പോൾ (സെക്രട്ടറി), എം.ജെ. സിനി (ട്രഷറർ).