കാഞ്ഞാണി: മണലൂർ സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിലെ ദർശന സഭ അംഗങ്ങളുടെ കുടുംബസംഗമം നടത്തി. വികാരി ഫാ. പ്രിൻസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദർശന സഭ പ്രസിഡന്റ് ടി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ദർശന സഭ നേതൃദാന സമിതിയിലേക്ക് കണ്ണുകൾ ദാനം ചെയ്ത 39 നേതൃദാന ദാതാക്കളുടെ കുടുംബങ്ങളെ ആദരിച്ചു. തൃശൂർ അതിരൂപത ദർശന സമൂഹം സെക്രട്ടറി വിൻസെന്റ് ചാലയ്ക്കൽ, സാൻജോസ് കെയർ ഹോം സുപ്പീരിയർ ബ്രദർ. തോംസൻ എംഎംബി, സ്നേഹരാം ചാരിറ്റി കോൺവെന്റ് സൂപ്പീരിയർ ആൻജോസ്, പള്ളി ട്രസ്റ്റിമാർ ടി.വി. ജോസ്, പോളി കോടങ്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു. ദർശന സഭ സെക്രട്ടറി സി. എ. സണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. സി. ഒ. ഇനാശു നന്ദി പറഞ്ഞു. ദർശന സഭയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ കലാപരിപാടികൾ നടത്തി.