News One Thrissur
Updates

പാവറട്ടി മരുതയൂരിൽ യുവാവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ.

പാവറട്ടി: മരുതയൂർ ഭാഗത്ത് വെച്ച് ബൈക്കിൽ പോകുമ്പോൾ റോഡിലെ വെള്ളം ദേഹത്ത് തെറിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അകലാട് സ്വദേശിയായ മുഹമ്മദ് ആദിൽ എന്ന യുവാവിനെ കത്തി വീശി പരിക്കേല്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതികളെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

മരുതയൂർ സ്വദേശികളായ അമ്പാടി പ്രജീഷ് മകൻ യഥുകൃഷ്ണൻ (22),പുതുവീട്ടിൽ ഹനീഫ മകൻ അൽത്താഫ് ( 22) എന്നിവരെ പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. അന്വോഷണ സംഘത്തിൽ എസ്ഐമാരായ ഡി. വൈശാഖ്, ഐ. ബി. സജീവ്‌, എഎസ്ഐ നന്ദകുമാർ, സി പി.ഒ. ജയകൃഷ്ണൻ.പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.

Related posts

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം: ജില്ലയിൽ 264 കേന്ദ്രങ്ങളിൽ 35802 വിദ്യാർഥികൾ പരീക്ഷ എഴുതും

Sudheer K

പഴുവിൽ ഗുണ്ടാ ആക്രമണം 11 പ്രതികൾ അറസ്റ്റിൽ 

Sudheer K

ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ പകുതിവിലയ്ക്ക്; ജൂലൈ 4 മുതൽ 7 വരെ ലുലു ഓൺ സെയിൽ  

Sudheer K

Leave a Comment

error: Content is protected !!