മുളങ്കുന്നത്തുകാവ്: പ്രദേശവാസിയായ വൃദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് മധ്യ വയസ്ക്കനെ അറസ്റ്റ് ചെയ്തു. മുണ്ടത്തിക്കോട് സ്വദേശിയായ 58 വയസുള്ള ബാബുരാജിനെ ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഷാജി വർഗീസ്,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എബ്രഹാം, ഷാജൻ.ഐ.ബി, അമീർഖാൻ ഹോം ഗാർഡ് മോഹൻദാസ് എന്നിവരും ഉണ്ടായിരുന്നു.